Select Page

പഠനമുന്നേറ്റങ്ങളോട് അനാഭിമുഖ്യം, മൽസരപ്പരീക്ഷകളിലെ കുറഞ്ഞ പങ്കാളിത്തം, ഉദ്യോഗതെരഞ്ഞെടുപ്പുകളിൽ നാമമാത്ര ഫ്രതിനിധ്വം, കരിയർ വിദഗ്ദ്ധരുടെയും പരിശീലകരുടെയും അഭാവത്തിൽ ലക്ഷ്യം നിർണയിക്കുന്നതിലുള്ള അനിശ്ചിതത്വം തുടങ്ങിയവ മുസ്ലിം വിദ്യാർഥികളിലും തൊഴിലന്വേഷകരിലും ശക്തമായി പ്രതിഫലിച്ചിരുന്ന 1990 കളിലാണ് ഇവക്കെല്ലാം ചെറുതായൊരു പരിഹാരം എന്ന ചിന്തയോടെ എറണാകുളം ജില്ലയിൽ വിവിധ വിദ്യാഭ്യാസ സാമുഹ്യ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഏതാ നുംയുവാക്കൾ പെരുമ്പാവൂർ ആസ്ഥാനമായി കരുണ ഫൗണ്ടേഷൻ രൂപീകരിച്ചത്.

വിദ്യാർത്ഥികൾക്ക് കരിയർ മാർഗദർശനം നൽകിയും ഉദ്യോഗാർത്ഥികൾക്ക് തീവ്രപരിശീലനം കൊടുത്തും സമുദായത്തെ ശാക്തീകരിക്കാനാവും എന്ന തിരിച്ചറിവിലേക്ക് സമാന ചിന്താഗതിക്കാരെയും തൽപരരെയും പ്രചോദിപ്പിക്കാൻ കഴിഞ്ഞ മുപ്പത്തിനാലു വർഷത്തെ പ്രവർത്തനങ്ങൾ വഴി സാധിച്ചു എന്നതാണ് കരുണ ഫൗണ്ടേഷന്റെ ചരിത്രനേട്ടം.

വിദ്യാർത്ഥികൾക്ക് ഉപരിപഠന മാർഗനിർദേശങ്ങളും ഉദ്യോ ഗാർത്ഥികൾക്ക് മൽസരപ്പരീക്ഷകളിലേക്ക് പരിശീലനവും നൽകുക. ആശയവിനിമയശേഷി, വിമർശനാത്മക ചിന്താശേഷി, അന്വേഷണാത്മകത, നേത്യഗുണം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഹൈസകൂൾ വിദ്യാർത്ഥികൾക്ക് മൂന്നു വർഷം നീണ്ടു നിൽക്കുന്ന ഫൗണ്ടേഷൻ കോഴ്സ് നടത്തുക.

പഠനമികവുപുലർത്തുന്ന വിദ്യാർഥികളെ കണ്ടെത്താനും അഭിരുചിക്കനുസരിച്ച ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് അവരെ പ്രോത്സാഹിപ്പിക്കാനും ടാലൻ്റ് സെർച്ച് പരീക്ഷ നടത്തുകയും സ്കോളർഷിപ്പ് നൽകുകയും ചെയ്യുക. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്ന ന്യൂനപക്ഷനിയന്ത്രിത പൊതു വിദ്യാലയങ്ങൾ കണ്ടെത്തി പുരസ്‌കാരങ്ങൾ നൽകുക.

വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ പ്രധാനങ്ങളായ സമകാലിക വിഷയങ്ങളിലുന്നി പ്രഭാഷണങ്ങൾ, ശിൽപശാലകൾ, സംവാദങ്ങൾ സംഘടിപ്പിക്കുക. സമുദായ ശാക്തീകരണത്തിന് സഹായകമാവും വിധം ഇതര കൂട്ടായ്‌മകളും സംരംഭങ്ങളുമായി സഹകരിച്ച് പ്രവർ ത്തിക്കുക.

കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്‌തികകളിലേക്ക് നടത്തിയ മൽസരപ്പരീക്ഷകൾക്ക് നൂറുകണക്കിന് ഉദ്യോഗാർ ത്ഥികൾക്ക് പരിശീലനം നൽകി. നിരവധി പേർ സർവീസിൽ പ്രവേശിച്ചു. വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസും ഉദ്യോഗാർത്ഥികൾക്ക് മൽസരപ്പരീക്ഷാ പരിശീലനവും നൽകാൻ കഴിവുള്ള വിദഗ്ദ്ധരെ സജ്ജമാക്കി.

മികച്ച ഉപരിപഠനം തെരഞ്ഞെടുത്ത നൂറു വിദ്യാർത്ഥികൾക്ക് ടാലന്റ് സ്കോളർഷിപ്പ് നൽകി. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്ന അഞ്ച് ന്യൂനപക്ഷ നിയന്ത്രിത പൊതു വിദ്യാലയങ്ങൾക്ക് പുരസ്‌കാരങ്ങൾ നൽകി.സമുദായത്തിന്റെ സമഗ്ര ശാക്തീകരണം ലക്ഷ്യമിട്ട് മഹല്ല് ഭാരവാഹികൾ, ഇമാമുകൾ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് ശിൽപശാലകൾ സംഘടിപ്പിച്ചു.

പണ്ഡിതന്മാർ, വിദ്യാഭ്യാസവിചക്ഷണർ,ചരിത്രകാരന്മാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ സെമിനാറുകളും ചർച്ചകളും വൈജ്ഞാനിക പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. വിവിധ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള മുന്നൂറ് വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ സമഗ്ര പരിശീ ലനം നൽകി ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് തയ്യാറാക്കി.

2014 ൽ കരുണ ഫൗണ്ടേഷന് കീഴിൽ ആരംഭിച്ച നൂതനവും വ്യത്യസ്ത‌വുമായ ഒരു പദ്ധതിയാണ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടാലന്റ്റ് ആൻ്റ് എക്‌സലൻസ്.ഓരോ വർഷവും വിവിധ പൊതു വിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന നാൽപത് വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് വരെ പരിശീലനം നൽകുകയാണ് ലക്ഷ്യം. സ്കൂൾ കരിക്കുലത്തിനു പുറമെ പൊതുവിജ്ഞാനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജീവിതനൈപുണികൾ, വ്യക്തിത്വ വിക സനം, ധാർമിക മൂല്യങ്ങൾ തുടങ്ങിയവയിൽ വിദഗ്ദ്ധരുരുടെ ഒരു പാനലാണ് ക്ലാസുകൾ നയിക്കുന്നത്. 

ഇതോടൊപ്പം റസിഡൻഷ്യൽ നോൺ റസിഡൻഷ്യൽ ക്യാമ്പുകൾ, ശിൽപശാലകൾ, ഫീൽഡ് ട്രിപ്പുകൾ, വിജ്ഞാനമ ത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. ഇതിനകം എട്ടു ബാച്ചുകളിലായി 180 വിദ്യാർത്ഥികൾ ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. ഇവരിൽ പലരും മെഡിക്കൽ, എഞ്ചിനീയറിംഗ്, ലോ, പാരാമെഡിക്കൽ, ബിസിനസ് മാനേജ്‌മെന്റ്, അദ്ധ്യാപക വിദ്യാഭ്യാസം തുടങ്ങിയ മേഖ ലകളിൽ ഉന്നത വിദ്യാഭ്യാസംനേടി വരുന്നു.